രാംലീല ഡയറി …ഫ്രം ന്യൂ ഡല്‍ഹി

ഒരു ലോകം വെട്ടിപിടിക്കാനുള്ള ആവേശവും ഉത്സാഹവും ആയിട്ടാണ് രാംലീല മൈതാനിലെക്ക് പോയത് …ജന സമുദ്രത്തെ കണ്ടപ്പോള്‍ ആവേശം ഒരു തരം ഭ്രാന്തമായ അവസ്ഥ യിലേക്ക് എത്തിച്ചു..ഈ ജന ലക്ഷങ്ങള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ആ വൃദന്റെ പരമമായ ലക്‌ഷ്യം വിജയത്തിലേക്ക് എത്തുമെന്ന് എനിക്ക് തോന്നി …അന്ന ഹസ്സാരയുടെ സമരം ഇന്ത്യ എന്നാ മഹാ രാജ്യത്തിന്റെ ഉന്നതിയിലെക്കും സമ്പത്ത് പരിപോഷിപ്പിക്കുന്നതിനും അഴിമതി രഹിത ഭരണ വളര്‍ത്തുവാനും നിര്‍ണായകമായ പങ്ക് വഹിക്കട്ടെയെന്നും ആഗ്രഹിച്ചു കൊള്ളുന്നു …..അപ്പോള്‍ ഞാന്‍ പറഞ്ഞു വന്നത് രാംലീല യെ കുറിച്ചാണ് …അവിടേക് പോകുന്നതിനു മുന്പ് നമുക്ക് ഇന്ത്യ ഗേറ്റ് വരെ പോയിട്ട് വരാം …

                                                                                               അണ്ണാജി തീഹാര്‍ ജയിലില്‍ കിടക്കണ സമയത്ത് ഞങ്ങള്‍ കുറച്ച പ്രോടസ്റെര്സ് ഇന്ത്യഗടിനു മുന്നില്‍ കൂടി…പ്രിതാശയുടെ വെളിച്ചവും കയിലെന്തി  അവിടെ ഒരു റാലി നടത്തി,,തോക്കുകളുടെയും ലാതികളുടെയും നടുവില്‍ കൂടി ഒരു സമാധാന റാലി..എല്ലാ ചാനലുകാരും പട്ടിണി കിടന്ന പട്ടിക്ക് ചക്ക കൂറ്റന്‍ കിട്ടിയ പോലെ ഓടി നടന്നു സ്റ്റെമെന്റ്സും പിക്സും ശേകരിക്കുന്നു,,വന്ദേ മാതാരവും  ഭാരതംബക്ക് ജയ് വിളിയും ആകെ ഒരു സ്വാതന്ത്ര്യ സമരത്തിന്റെ ആവേശം..പെണ്‍കുട്ടികളും യുവക്കന്മാരും വൃദ്ധന്മാരും എന്ന് വേണ്ട എല്ലാ തരത്തിലുല്ലുള്ള ആളുകളും അവിടെ ജയ് വിളിക്കുന്നു ….ഇതെല്ലം കണ്ടപ്പോള്‍ ലാലേട്ടന്റെ കീര്‍ത്തി ചക്ര യും മമ്മുക്കയുടെ വന്ദേ മതരവുംമോക്കെ കണ്ടു വളര്‍ന്ന ഞങ്ങള്‍ കേരളത്തിലെ യുവാക്കള്‍ക്കും സമാനമായ ആവേശവും ഉത്സാഹവും  ആര്‍ത്തിരമ്പി ..”തീഹാര്‍ ജയില്‍ ആന്കുട്ടികല്ല്ക് ഉള്ളതാനനും “ഒരു 20 വര്‍ഷങ്ങള്‍ക് ശേഷം മക്കളും 50 വര്‍ഷങ്ങള്‍ക്ക് ശേഷം കൊച്ചു മക്കളും “എന്തെ അന്ന് നിങ്ങള്‍ അതില്‍ പങ്കെടുത്തില്ല എന്ന് പുച്ഛത്തോടെ ചോദിക്കുമെന്ന കാരണത്താലും ” ഞങ്ങളും athinte ഭാഗമായി തീര്‍ന്നു …ഇനി അല്പം കാര്യത്തിലേക്ക് കടക്കാം,,,തൊണ്ട പോട്ടുമാര് അലറി വിളിച്ച മലയാളം മുദ്രവക്യങ്ങള്‍ക്കും അര്‍ത്ഥമറിയാതെ വിളിച്ച ഹിന്ദി മുദ്രവക്യങ്ങള്‍ക്കും ഇടയില്‍ ഞാന്‍ ഒരു കാര്യം ശ്രദിച്ചു …
                                                                                                                              എല്ലാവരുടേം കയില്‍ മൊബൈല്‍ ഫോണ്സും നല്ല മുന്തിയ ഇനം ഡിജിറ്റല്‍ ക്യാമറയും ഉണ്ട്..ചിലൈടങ്ങളില്‍ റാലി മുറിഞ്ഞു മാറി….ചിലര്‍ അതിലെ പങ്കെടുക്കാതെ ….ബട്ട്‌ ചെയ്യുന്നത് എല്ലാം ഒന്ന് തന്നെ…വിവിദ രീതിയില്‍…പല വീക്ഷണ കോണുകളില്‍ അവര്‍ സ്വന്തം ചിത്രങ്ങള്‍ പതിപ്പിക്കുകയാണ്…ചിലര്‍ അപ്പോള്‍ തന്നെ അത് ഫേസ് ബുക്കില്‍ അപ് ലോഡ്  ചെയ്യുന്നുമുണ്ട്…എല്ലാവരും അണ്ണാ ജി ക്ക് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്….കാര്യം ശരി തന്നെ …ബട്ട്‌ അപ്പോളാണ് സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ എത്രത്തോളം യുവ തലമുറകളെ സ്വദീനിക്കുന്നുണ്ടാന്നും  എത്രത്തോളം അഭിനിവേശമുണ്ടെന്നും എനിക്ക് മനസിലായത്….അപ്പോള്‍ നമ്മള്‍ ഈ തൊണ്ടപൊട്ടി വിളിച്ചതെല്ലാം വെറുതെ അനല്ലോന്നു അപലപിച്ചു…ചുറ്റും കണ്ണോടിച്ചപ്പോള്‍ ആണ് കാര്യങ്ങളുടെ ഗതി മനസിലായത്…ഇങ്ങനെ  തൊണ്ട പൊട്ടി ജയ് വിളിക്കാന്‍ കാരണം ഒരു നല്ല ഇന്ത്യ കേട്ടിപെടുത്താനുള്ള ആവേശമല്ല എന്നും വെറും പ്രഹസനങ്ങള്‍ ആണെന്നും  മനസിലായത്…എല്ലാവരും അവിടെയും ഗ്രൂപ്പ്‌ തിരിഞ്ഞു ഓരോ ചാനലുകാര്‍ക്കും ലൈവ് ഷോയുടെ സ്പിരിറ്റ്‌ പകരുകയനെന്നു ……..എന്തായാലും വന്നതല്ലേ കുറച്ച സ്നാപ് എടുത്തേക്കാം ,,വന്നു എന്നെതിനു ബൂര്‍ഷസികല്ല്ക് ഒരു തെളിവ് കൊടുക്കണമല്ലോ എന്ന് വിചാരിച്ചു ഞങ്ങളും എടുത്തു കുറച്ചു ഫോട്ടോ..
രാത്രിയുടെ സൌന്ദര്യത്തില്‍ കുളിച്ചു നില്‍ക്കുന്ന ഇന്ത്യ ഗേറ്റ് നോട് വിട പറഞ്ഞു അടുത്ത ദിവസത്തെ ശക്തമായ പ്ലാനുകളുമായി ചൂട് പിടിച്ച വിവാദ ചര്‍ച്ചകളുമായി ഞങ്ങള്‍ രൂമുകളിലെക്ക് തിരിച്ചു പോന്നു…ഇതില്‍ വിട്ടു പോയ ഒരു കാര്യം ഈ തിരക്കുകള്‍ക്കിടയിലും ചിലര്‍ വന്‍ ബിസിനസ്‌ ലക്ഷ്യ ങ്ങളുമായി അവിടെ ചുറ്റി തിരിയണ വേറിട്ട ഒരു കാഴ്ച …..മറ്റു ചിലര്‍ എന്താ ഇവടെ നടക്കണേ എന്നാ ഭാവേന ,,,മറ്റു ചിലര്‍ അയ്യോ നിങ്ങള്‍ രാജ്യം നന്നക്കികോ നമുക്ക് സമയമില്ലെയെന്നും പറഞ്ഞ വീട് ഏതാണ പെടാപാട് പെടുന്നവര്‍…ഈ കാര്യങ്ങളില്‍ മല്ലുസും മറ്റുള്ളവരും തമ്മില്‍ വല്യ അകലം കാണുനില്ല
                                                                                                                         അടുത്ത പ്രഭാത ഉദിച്ചത് അണ്ണാ ജിയുടെ മോചന വിവരവുമായി ആയിരുന്നു…ഞങ്ങളും കൊടികളും ബന്നരുകളും സങ്കടിപിച് അദേഹത്തിന് സപ്പോര്‍ട്ട് നല്കനായ് ചെന്നു….സ്വന്തം കാര്യങ്ങള്‍ ഒക്കെ ഭംഗിയാക്കി അവിടെ എത്താന്‍ സന്ദ്യ ആയി ..അല്ലേലും അത് അനഗനെ ആണല്ലോ…നമ്മള്‍ മല്ലുസ് അല്ലെ??അവിടെ ചെന്നപ്പോള്‍ സ്ഥിതി ഒട്ടും വ്യത്യസ്തമല്ല..എന്നിരുന്നാലും ആവേശത്തിനും ഉള്സഹത്തിനും ആര്‍കും ഒരു കുറവും ഇല്ല താനും..എല്ലാവരും ജയ് വിളിക്കാന്…ചോര തിളക്കന്നു വന്ദേ മാതരം കേള്‍ക്കുമ്പോള്‍…ബട്ട്‌ അവിടെയും ഫസിബൂക് തന്നെ വില്ലനും ഹീറോയും..ഒരു സംശയം തീര്‍ക്കാന്‍ ഈ ഉള്ളവന്‍ ചെറിയ ഒരു സര്‍വ്വേ നടത്തി…10 ഇല്‍ എട്ടുപേരും ഫേസ് ബുക്കില്‍ എവെന്റ്റ്‌ കണ്ടിട്ട് വന്നവരാണ്..കൊല്ലം..നല്ലകാര്യം..ഫേസ് ബൂകിണ് അഭിവാദ്യങ്ങള്‍..അപ്പോള്‍ എങ്ങനെ യാണ് ഫേസ് ബുക്ക്‌ വില്ലന്‍ ആകുന്നത്??..അതും പറയാം…ഈ എട്ടു പേരും രാജ്യസ്നേഹം kanikkano സപ്പോര്‍ട്ട് നല്‍കണോ അല്ല വന്നിരിക്കാന്ത്…എല്ലാവരുടെ കൂടെയും ഗേള്‍ ഫ്രണ്ട് ഉണ്ട്…അവരുടെ കൂടെ നിന്ന് ഫോട്ടോ എടുക്കണം..പിന്നെ ബൈക്കില്‍ വച്ച് ച്ചുട്ടിക്കാനും ഷോ കാണിക്കാനും …വിടുമോ ചുള്ളന്മാര്‍ ???ഇതല്ലാം കഴിഞ്ഞിട്ട് ഫേസ് ബുക്കില്‍ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യണം..കമന്റ്സ് വാങ്ങണം..രാജ്യ സ്നേഹി ആണന്നു തെളിയിക്കണം …ലൈക്‌ അടിക്കണം…നാളത്തെ ദിവസം ഇന്നത്തെ കമന്റ്‌ എങ്ങനെ ഉണ്ട് എന്നാ പോലെയാണ്..ഇത് വല്ലതും പാവം ആ മഹാ മനുഷന്‍ അറിയുന്നുണ്ടോ???അദേഹത്തിന്റെ കഷ്ച്ചപാടില്‍ രംലീലയില്‍ പതിനായിരങ്ങള്‍ സപ്പോര്‍ട്ട് പകരാന്‍ കൂടെ ഉണ്ട്..ഡല്‍ഹി പോലീസെ വിചാരിച്ചാല്‍ അവിടെ ഒന്നും നടക്കില്ല..ബാബാ റാം ദേവിനെ പോലെ ഓടിച്ചിട്ട്‌ വോട്ട് ചെയ്യുകയുമില്ല….ഞാനും നല്ല ഒരു സുപ്പോര്റെര്‍ ആണ് അണ്ണാ ജി ….ബട്ട്‌ അങ്ങ് കെയര്‍ ഫുള്‍ ആയിരിക്കണം …ബി കോസ്  ബ്രിട്ടീഷ്‌ പട്ടാളത്തിന്റെ മുന്‍പില്‍ നെഞ്ചു വിരിച്ചു നിന്ന  ഒരു ധീര ജനതയല്ല അങ്ങേക്ക് കൂട്ട്..പിസ്സയും ബുര്‍ഗുരും പിന്നെ ഫേസ് ബുക്ക്‌ നിയന്ത്രിക്കുന്ന ജീവിതവും അറിയാവുന്ന കുറച്ചു പാവം ജനത ആണ് അങ്ങേക്ക് കൂട്ട്…
 ഇത് ഞാന്‍ ചുമ്മാ പറഞ്ഞതല്ല…എനിക്ക് തെളിയിക്കാന്‍ സാധിക്കും ..
 മ ലയാളികള്‍ക്കായി ഈ ഉള്ളവന്‍ ഫേസ് ബുക്കില്‍ ഒരു ഫോറം ഉണ്ടാക്കി..ചില സ്നേഹിതരുടെ സഹായത്താല്‍ കുറച്ചു മല്ലുസിനെ ആഡ് ചെയ്തു..ഇപ്പോളും അതെ ആള്‍ക്കാര്‍..ഒരു പുരോഗമനവും  കാണുനില്ല..ചില സ്നേഹിതര്‍ കൂടു തല്  ആവേശം പകര്‍ന്നു എങ്കിലും നോ രക്ഷ …തല്ലണ്ടമ്മാവ ..ഞങ്ങള്‍ നന്നാവില്ല എന്ന് കരുതുന്ന   ചില ഫേസ് ബുക്ക്‌ മല്ലുസ്..പിന്നെ എന്തിനാ വെറുതെ ഒരു ഗ്രൂപ്പ്‌ എന്ന് മറ്റു ചിലര്‍…തലയ്ക്കു സുഖമില്ലെയെന്നു ചോദിക്കുന്ന മറ്റു ചിലര്‍….അപ്പോളാണ് അണ്ണാ ജി ക്കായി ഒരു ഗ്രൂപ്പ്‌ സ്റ്റാര്‍ട്ട്‌ ചെയ്തത് …വെറും 3 ദിവസങ്ങള്‍  കൊണ്ട് 3078 സപ്പോര്റെര്സ് …ചുമ്മാ ഒരു ഇവന്റ് പോസ്റ്റ്‌ ചെയ്തു..ഇന്ത്യഗേറ്റില്‍ യൂത്തിന്റെ സ്ട്രെങ്ങ്ത് കാണിക്കണം…എല്ലാവരും വരണം.അവിശ്വ സീനയമെന്നു  പറയട്ടെ  ൧൦൦ കണക്കിന് യുവാക്കള്‍ അവിടെ എത്തി..ബട്ട്‌ ലക്ഷ്യത്തിനു വല്യ മാറ്റങ്ങളൊന്നും  കണ്ടില്ല…ഇവന്റ് സ്റ്റാര്‍ട്ട്‌ ചെയ്തു വച്ച ആരും അവിടെ പോയുമില്ല..എന്നാല്‍ അടുത്ത പ്രഭാതത്തില്‍ 100 കണക്കിന് സ്നാപ്സ്‌…ഫ്രം ഇന്ത്യ ഗേറ്റ്…ഇതാണ് നമ്മുടെ ഗതി..
 
നോട്ട്: ഈ ലേഖനത്തില്‍  പറഞ്ഞിരിക്കുന്ന എല്ലാവരും ഇത്തരക്കാര്‍ അല്ല..ഫേസ് ബുക്കും ഓര്‍ക്കുട്ട് ഉം എന്തെന്ന് അറിയാത്ത ,നല്ല ലക്ഷ്യത്തോടെ മാത്രം അണ്ണാ ജിക്ക് സപ്പോര്‍ട്ട് നല്കാന്‍ എത്തിയ 10000 ലേം ഞാന്‍ അവിടെ കണ്ടു..അവരുടെ അര്‍പ്പനത്തിനുംദേശ ഭക്തികും സമര്‍പ്പനതിനും സഫല്യമുണ്ടാകട്ടെ എന്ന് ഞാന്‍ 
സകല കോടി ദൈവങ്ങളോടും പ്രാര്‍ത്ഥിച്ചു കൊള്ളുന്നു..
 
 
                                                                          എന്തായാലും നല്ലൊരു ലക്ഷ്യമയത്കൊണ്ട് ,,അതുകൊണ്ട് മാത്രം ഞാനും അണി ചേരുന്നു…അഴി മതി  രഹിതമായ ഒരു ഭാരതത്തെ പുനര്‍ സൃഷ്ടിക്കാന്‍ ….നല്ലൊരു ഭാവി എന്‍റെ വരും തലമുറകള്‍ക്ക് സമ്മാനിക്കാന്‍ …മാവേലി തമ്പുരാന്‍ പണ്ട് കേരളം ഭരിചിരുന്നപോലെ ഉള്ള ഒരു നല്ല നാളെക്കായി..ഒരു നല്ല ജനതക്കായി..അസതോമ സത് ഗമയ..തമസോമ ജോതിര്‍ ഗമയ …മൃത്യോര്‍ മാ അമൃതും ഗമയ …(ഇത് ഫേസ് ബുക്ക്‌ അഭിനിവേശ കാര്‍ക്കും അഴിമതി കാര്‍ക്ക്കുമായി )…ഒരു നല്ല പുലരിക്കായി….വന്ദേ മാതരം….ഭരത് മാതാ കി ജയ് ……………………..………
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s